ആവേശത്തിന്റെ കൊടുമുടി കയറി മാര്‍ഗംകളി
1484266
Wednesday, December 4, 2024 5:12 AM IST
കായംകുളം: വീറും വാശിയും നിറഞ്ഞ പതിനൊന്നാം വേദിയിലെ ജില്ലാ കലോത്സവത്തിലെ മാര്‍ഗംകളി മത്സരം ആവേശത്തിന്റെ കൊടുമുടി കയറിയിറങ്ങി.
ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ കായംകുളം സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. മത്സരത്തിന് വേദിയായതും സെന്റ് മേരീസ് സ്കൂളിന്റെ ഓപ്പണ്‍ ഓഡിറ്റോറിയം ആയിരുന്നു.
സ്വന്തം സ്കൂളില്‍ ഒരുക്കിയ വേദിയില്‍ തന്നെ മാര്‍ഗംകളിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വിദ്യാര്‍ഥികള്‍. ആവണി, പല്ലവി, വൈഗദാസ്, ലക്ഷ്മി, വൈഗ അഭിലാഷ്, നന്ദ ദേവിക എന്നിവരുടെ സംഘമാണ് മത്സരത്തില്‍ പങ്കെടുത്തത്.
ആലപ്പുഴ സ്വദേശി നിഥിനായിരുന്നു പരിശീലകന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മാര്‍ഗം കളിയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി.