നാല് ഇനങ്ങളിലും ഒന്നാമത്; തിളങ്ങി ദുർഗ
1484265
Wednesday, December 4, 2024 5:12 AM IST
കായംകുളം: ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത നാല് ഇനങ്ങളിലും കെ ആർ ദുർഗ ഒന്നാമതെത്തി തിളങ്ങി. താമരക്കുളം വിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ദുർഗ.
യുപി വിഭാഗം ലളിതഗാനം, കന്നട പദ്യം ചൊല്ലൽ, സംസ്കൃത സംഘഗാനം, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ കന്നട പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.