ഊട്ടുപുരയിൽ ആവർത്തന വിരസത
1484264
Wednesday, December 4, 2024 5:12 AM IST
കായംകുളം: സാധാരണ കലോത്സവങ്ങളിൽ മത്സരത്തിലെ മിമിക്രി മോണോ ആക്ടുൾപ്പെടെ ഇനങ്ങളിൽ ഒരേ നമ്പറുകൾ ആവർത്തന വിരസത സൃഷ്ടിക്കുമെങ്കിൽ ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയിൽ അഞ്ചു ദിവസം മത്സരാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് ക്രമീകരിച്ച ഉച്ചഭക്ഷണത്തിന് വെറൈറ്റി തേടി പോയവർ നിരാശയിലായി.
എല്ലാ ദിവസവും സാമ്പാറും പുളിശേരിയും ഉൾപ്പെടുന്ന ഒരേ ഐറ്റം തന്നെ പരീക്ഷിച്ചത് ഓണാട്ടുകരയുടെ രുചി വൈവിധ്യം പ്രതീക്ഷിച്ച് ജില്ലയിലെ വിവിധ ഉപജില്ലകളിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവരിലാണ് ശരിക്കും ആവർത്തന വിരസത സൃഷ്ടിച്ചത്.