തോരാമഴയിലും ആവേശം; ഇന്ന് കലാശക്കൊട്ട്
1484136
Tuesday, December 3, 2024 7:39 AM IST
കായംകുളം: ഉത്സവ ആരവത്തോടെ കലയുടെ കേളികൊട്ട് ഉയർത്തി ഓണാട്ടുകരയുടെ ഹൃദയഭൂമിയായ കായംകുളത്തിന്റെ മണ്ണിൽ അഞ്ച് ദിവസമായി നടന്നുവന്ന ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. കലയുടെ രാപകലുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നാലാം ദിനത്തിൽ മഴ വില്ലനായി എത്തിയെങ്കിലും ആവേശം ഒട്ടും ചോർന്നില്ല. പ്രധാന വേദിയിൽ സദസിൽ കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി.
കലോത്സവത്തിന് ആവേശം പകർന്ന് നിരവധി കലാകാരന്മാരും കലോത്സവ നഗരിയിൽ എത്തി. കോമഡി സിനിമ താരം രശ്മി അനിൽ, കോമഡി താരം ബിജു മാവേലിക്കര, പുന്നപ്ര മധു എന്നിവർ എത്തി കലോത്സവ അനുഭവങ്ങളും ഓർമകളും വിദ്യാർഥികളുമായി പങ്കുവച്ചു. ജനപ്രിയ കലകളായ മിമിക്രി, കോൽകളി, നാടോടി നൃത്തം, വഞ്ചിപ്പാട്ട്, സംഘ നൃത്തം, കുച്ചിപ്പുടി എന്നിവയിലെല്ലാം കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് നാലാം ദിനം കാണികളുടെ മനംനിറച്ചു. അവസാന ദിനമായ ഇന്ന് വേദികളെ വിസ്മയിപ്പിച്ച് മലയാളി മങ്കമാരുടെ തിരുവാതിര, ഗോത്ര കലകളായ പണിയ നൃത്തം, മലപുലയാട്ടം, കഥകളി, നാടൻപാട്ട്, അറബനമുട്ട്, മാർഗംകളി, വട്ടപ്പാട്ട് എന്നിവയും അരങ്ങേറും.
ആൺകുട്ടികൾ സ്ഥിരം നമ്പറുകൾ ഇറക്കി; മിമിക്രിയിൽ പെൺകുട്ടികൾ കസറി
കായംകുളം: ഒന്ന് പൊട്ടിച്ചിരിക്കാം എന്ന പ്രതീക്ഷയിൽ മിമിക്രി വേദിയിൽ എത്തിയ കാണികൾ മിമിക്രി കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി.
ജില്ലാ കലോത്സവത്തിൽ അനുകരണ കലയായ മിമിക്രിയിൽ ആൺകുട്ടികൾ സ്ഥിരം നമ്പറുകൾ ഇറക്കി ആവർത്തന വിരസരത സൃഷ്ടിച്ചപ്പോൾ പെൺകുട്ടികൾ കസറി കയ്യടി നേടി. പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേതാക്കളായ ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, വി.എസ്. അച്യുതാന്ദന് മലയാള സിനിമ നടി നടന്മാർ, വാർത്ത അവതാരകർ, ഗായികമാർ തുടങ്ങിയവരുടെ ശബ്ദത്തിനൊപ്പം പ്രഭാതം പൊട്ടി വിരിയുന്നതും കിളികളുടെയും വളർത്തു മൃഗങ്ങളുടെ ശബ്ദവും ഒക്കെയാണ് അനുകരണ കലയായ മിമിക്രിയിൽ പ്രകടമായത്.
പെൺകുട്ടികൾ നിലവാരം മെച്ചപ്പെടുത്തിയെന്നും അവതരണ ശൈലിയിലെ മാറ്റം ശ്രദ്ധേയമായെന്നും വിധി കർത്താക്കളും അഭിപ്രായപ്പെട്ടു.ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രിയിൽ കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്എസ്എസിലെ എസ്. ദേവനാരായണനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേർത്തല അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിലെ എ. ആർ. റോഷിനും ഒന്നാം സ്ഥാനം നേടി.
മീഡിയ റൂമിനെ സജീവമാക്കി അധ്യാപക കൂട്ടായ്മ
കായംകുളം: ജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായ മീഡിയ റൂമിന്റെ പ്രവര്‍ത്തനം സജീവമാക്കി അധ്യാപക കൂട്ടായ്മ. കെഎസ്ടിയു ജില്ലാ സെക്രട്ടറിയും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറുമായ മെഹറലി അമാന്റെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരുടെ രാപകല്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് കലോത്സവത്തെ സജീവമാക്കുന്നത്.
കലോത്സവ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയും കലോത്സവത്തില്‍ വിജയികളായ കലാപ്രതിഭകളുടെ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സെല്‍ഫി പോയിന്റ് സജ്ജീകരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന കാഴ്ചവച്ചത്.
മീഡിയ കോ-ഓര്‍ഡിനേറ്ററും കെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ ഐ. ഹുസൈൻ, കെഎസ്ടിയു ജില്ലാ ഭാരവാഹികളായ എ. മുജീബ്, മുഹമ്മദ് ഫാഹിസ്, വി.എസ്. മുനീര്്, ഷെഫീഖ് വീട്ടിയാര്‍, പൊന്നാട് അഷ്റഫ്, ഐ. ഷൈജുമോന്‍, സുജിത്ത്, മുഹമ്മദ് സഫീർ, എസ്. നൗഫല്്, പി.കെ. അമ്പിളി, എസ്. തൗഫീഖ് എന്നിവരാണ് മീഡിയാ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്.
മിമിക്രി കലാകാരന്മാർ പരിശീലകരായി; വേദി കീഴടക്കി മക്കൾ
കായംകുളം: ജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ മിമിക്രി കലാകാരന്മാരുടെ മക്കൾ ഒന്നാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മിമിക്രി ഹാസ്യ കലാകാരൻ പുന്നപ്ര മനോജിന്റെ മകൾ മാളവിക മനോജ് ഒന്നാം സ്ഥാനം നേടി.
പുന്നപ്ര അറവുകാട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മനോജ് തന്നെയാണ് മകളെ പരിശീലിപ്പിച്ചത്. നാടൻ പാട്ടിലും എ ഗ്രേഡ് ലഭിച്ചിരുന്നു. സിന്ധുവാണ് മാതാവ് സഹോദരി മഹിമ മനോജ്, ഹൈസ്കൂൾ വിഭാഗത്തിൽ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി കാർത്തിക.എസ്. രാജീവ് മാത്രമാണ് മത്സരിച്ചത്.
അതിനാൽ കാർത്തിക എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. നാടൻ പാട്ട് മിമിക്രി കലാകാരനായ അമ്പലപ്പുഴ പണ്ടാര ചിറയിൽ രാജീവിന്റെയും സാവേരിയുടെയും മകളാണ്. രാജീവ് തന്നെയാണ് മകളെ പരിശീലിപ്പിച്ചത്. രാം സാഗർ ആണ് സഹോദരൻ.
ആൺകുട്ടികൾ സ്ഥിരം നമ്പറുകൾ ഇറക്കി; മിമിക്രിയിൽ പെൺകുട്ടികൾ കസറി
കായംകുളം: ഒന്ന് പൊട്ടിച്ചിരിക്കാം എന്ന പ്രതീക്ഷയിൽ മിമിക്രി വേദിയിൽ എത്തിയ കാണികൾ മിമിക്രി കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. ജില്ലാ കലോത്സവത്തിൽ അനുകരണ കലയായ മിമിക്രിയിൽ ആൺകുട്ടികൾ സ്ഥിരം നമ്പറുകൾ ഇറക്കി ആവർത്തന വിരസരത സൃഷ്ടിച്ചപ്പോൾ പെൺകുട്ടികൾ കസറി കയ്യടി നേടി.
പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേതാക്കളായ ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, വി.എസ്. അച്യുതാന്ദന് മലയാള സിനിമ നടി നടന്മാർ, വാർത്ത അവതാരകർ, ഗായികമാർ തുടങ്ങിയവരുടെ ശബ്ദത്തിനൊപ്പം പ്രഭാതം പൊട്ടി വിരിയുന്നതും കിളികളുടെയും വളർത്തു മൃഗങ്ങളുടെ ശബ്ദവും ഒക്കെയാണ് അനുകരണ കലയായ മിമിക്രിയിൽ പ്രകടമായത്.
പെൺകുട്ടികൾ നിലവാരം മെച്ചപ്പെടുത്തിയെന്നും അവതരണ ശൈലിയിലെ മാറ്റം ശ്രദ്ധേയമായെന്നും വിധി കർത്താക്കളും അഭിപ്രായപ്പെട്ടു.ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രിയിൽ കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്എസ്എസിലെ എസ്. ദേവനാരായണനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേർത്തല അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിലെ എ. ആർ. റോഷിനും ഒന്നാം സ്ഥാനം നേടി.