ഹരിപ്പാ​ട്:​ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ല്‍ മൂ​ന്നു വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം. ​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര അ​യി​രൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഉറങ്ങിക്കിടന്ന മോ​ഹ​ന​ന്‍റെ മ​ക​ള്‍ മേ​ഘ(22)യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല വീ​ടി​ന്‍റെ പിറ​കുവ​ശ​ത്തു​ള്ള ര​ണ്ടു വാ​തി​ലു​ക​ള്‍ കു​ത്തിത്തുറ​ന്ന് മോ​ഷ്ടി​ച്ചു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 2000 രൂ​പ​യും അ​പ​ഹ​രി​ച്ചു.​

പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര അ​ര​ശേ​രി​ല്‍ കൃ​ഷ്ണാ​സി​ല്‍ ആ​ശ​യു​ടെ വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാതിൽ‍ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ ക​ള്ള​ന്‍ മ​ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ശ​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.​ബ​ഹ​ളം വച്ച​പ്പോ​ള്‍ മോ​ഷ്ടാ​വ് ക​ട​ന്നുക​ള​ഞ്ഞു.

വീ​ട്ടി​ലെ അ​ല​മാ​ര​ക​ളും മേ​ശ​യും പ​ര​തി അ​ല​ങ്കോ​ല​പ്പെ​ട്ട നി​ല​യി​ലാ​ണ്. ആ​ശ​യു​ടെ ക​ഴു​ത്തി​ല്‍ ന​ഖം കൊ​ണ്ട് മു​റി​വേ​റ്റി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ശ്യാം ​നി​വാ​സി​ല്‍ ശ​ര​ത്തി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ളവാ​തി​ല്‍ കു​ത്തിത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​പ്പു​റ​ത്ത് വച്ചി​രു​ന്ന വ​ര​വുമാ​ല​യും ര​ണ്ടു ഗ്രാം ​താ​ലി​യും മോ​ഷ്ടി​ച്ചു.

ക​രി​യി​ല​ക്കുള​ങ്ങ​ര,ഹ​രി​പ്പാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചുവ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.