കെസിസി വനിതാ സംഗമം വെച്ചൂച്ചിറയിൽ
1536550
Wednesday, March 26, 2025 3:50 AM IST
വെച്ചൂച്ചിറ: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ പ്രഗത്ഭരായ വനിതകളെ ആദരിക്കലും വനിതാസംഗമവും 28നു രാവിലെ 10 ന് കുളമാങ്കുഴി സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ നടക്കും. വനിതാ ബോധിനി ചീഫ് എഡിറ്റർ സീനാ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
ആതുര ശുശ്രൂഷാ രംഗത്ത് ദീർഘകാലമായി സേവനം ചെയ്യുന്ന മേഴ്സി ഹോം ഡയറക്ടർ സിസ്റ്റർ തബീഥ, കേരളത്തിലെ മികച്ച മിൽമ സെക്രട്ടറിക്കുള്ള അവാർഡു നേടിയ ജോയ്സി പി. ജോൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. മേഖല പ്രസിഡന്റ് റവ. സജു ചാക്കോ അധ്യക്ഷത വഹിക്കും.