പെരുനാട് കുരിശുമലദിനാഘോഷം, പ്രാർഥനാവാരം ഇന്നു മുതൽ
1536546
Wednesday, March 26, 2025 3:50 AM IST
പെരുനാട്: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനത്തിലെ പെരുനാട് കുരിശുമല തീർഥാടന കേന്ദ്രത്തിൽ കുരിശുമല ദിനാഘോഷവും പ്രാർഥനാവാരവും ഇന്നു മുതൽ നടക്കും.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാനയേ തുടർന്ന് ഗോഗുൽത്താ സ്ഥാപന ശുശ്രൂഷ. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് കാർമികത്വം വഹിക്കും.
നവീകരിച്ച കുരിശുമല പുനരൈക്യ കപ്പേളയുടെയും കുരിശിന്റെ വഴിയുടെയും കൂദാശ കർമം 29നു രാവിലെ ഒന്പതിന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ബിഷപ് ഡോ.സാമുവേൽ മാർ ഐറേനിയോസ്, ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരാകും.
ഏപ്രിൽ ആറുവരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും കുരിശുമല കയറ്റവും ഉണ്ടാകും. 30നു രാവിലെ 6.30ന് വികാരി ഫാ.സ്കോട്ട് സ്ലീബ പുളിമൂടൻ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം 4.30ന് പെരുനാട് വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുരിശുമല കയറ്റം. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം വിശുദ്ധ കുർബാനയേ തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുരിശുമല കയറ്റം.