ലഹരിക്കെതിരേ അടൂരിൽ കൂട്ടയോട്ടം നടത്തി
1536544
Wednesday, March 26, 2025 3:50 AM IST
അടൂർ: മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിന്റെ നേതൃത്വത്തിൽ മാർത്തോമ്മ യുവജനസഖ്യവും അനുഗ്രഹ ഡി അഡിക്ഷൻ സെന്ററും ചേർന്ന് ലഹരിക്കെതിരേ അടൂരിൽ കൂട്ടയോട്ടം നടത്തി.
അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയുടെ മുമ്പിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം പോലീസ് ഇൻസ്പെക്ടർ ശ്യംമുരളി ഫ്ലാഗ് ഓഫ് ചെയ്തു.
അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ സമാപന സമ്മേളനത്തിൽ അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ മുഖ്യ സന്ദേശം നൽകി.
മാത്യുസ് മാർ സെറാഫിം അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ. കെ.വി. ചെറിയാൻ, റവ.ബേബി ജോൺ, റവ. ഷാജി തോമസ്, റവ. അജി ചെറിയാൻ, എക്സൈസ് ഓഫീസർ വി. ഹരീഷ് കുമാർ, ബിനു പി. രാജൻ, ജെറി യേശുദാസൻ എന്നിവർ പ്രസംഗിച്ചു.