കുട്ടികളിലെ അക്രമവാസനയെ ഗൗരവമായി കാണണം: ആർച്ച് ബിഷപ് മാർ കൂറിലോസ്
1536534
Wednesday, March 26, 2025 3:38 AM IST
മല്ലപ്പള്ളി: കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന അക്രമവാസനയെ ഗൗരവമായി കാണണമെന്നും സഹജീവികളോടു കരുണ കാട്ടാൻ കുടുംബങ്ങളിൽ പരിശീലനം നൽകണമെന്നും തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്.
കുന്നന്താനം ദൈവപരിപാലന ഭവൻ ധ്യാനമന്ദിരത്തിൽ നടത്തിയ ശാലോം വചനാഗ്നി ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. ഷാജി തുമ്പയിൽച്ചിറയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജിസൺ പോൾ വേങ്ങശേരിൽ ആരാധനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
എൽഎസ്ഡിപി സന്യാസിനി സമൂഹം സുപ്പിരീയർ ജനറാൾ സിസ്റ്റർ റോസിലി, സെക്രട്ടറി ജനറാൾ സിസ്റ്റർ പ്രീതി, ക്രിസ്തീയ ഗാനരചയിതാവും സംവിധായകനുമായ ബേബി ജോൺ കലയന്താനി, പി.ഡി. മാത്യു, സിബി പുല്ലൻപ്ലാവിൽ, ജയ്സ് കോഴിമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
പ്രഫ.ജേക്കബ് എം. ഏബ്രഹാം, വിൻസന്റ് വർഗീസ്, സിസ്റ്റർ പാവന തുടങ്ങിയവർ ബൈബിൾ കൺവൻഷനു നേതൃത്വം നൽകി.