മാനിഷാദ - മക്കളേ, ലഹരിക്കെതിരേ അധ്യാപക സംഘടന
1536547
Wednesday, March 26, 2025 3:50 AM IST
പത്തനംതിട്ട: ‘മാനിഷാദ' -മക്കളേ... എന്ന് ലഹരിക്കെതിരേ പുതുതലമുറയോടുള്ള ആഹ്വാനവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ, ബോധവത്കരണ പരിപാടി - വാർ എഗനിസ്റ്റ് ഡ്രഗ്സ് - ജില്ലാതല ഉദ്ഘാടനം ഡിസി വൈസ് പ്രസിഡണ്ട് എ.സുരേഷ്കുമാർ നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോർ, സംസ്ഥാന നിർവാഹക സമിതി അംഗം എസ്.പ്രേം, കൗൺസിലർമാരായ എസ്. ദിലീപ്കുമാർ,
ബിറ്റി അന്നമ്മ തോമസ്, വി. ലിബികുമാർ, എസ്. ചിത്ര, ട്രഷറർ അജിത്ത് ഏബ്രഹാം, ഫ്രെഡി ഉമ്മൻ, പ്രീത ബി.നായർ, അബ്ദുൾ കലാം ആസാദ്, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.