മാര്‍ത്തോമ്മ കോളജിലെ എന്‍സിസി യൂണിറ്റിന് പുരസ്കാരം സമ്മാനിച്ചു
1536548
Wednesday, March 26, 2025 3:50 AM IST
കോട്ടയം: മികച്ച എന്‍സിസി യൂണിറ്റിന് എംജി യൂണിവേഴ്സ്റ്റി പുതിയതായി ഏര്‍പ്പെടുത്തിയ ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡ് തിരുവല്ല മാര്‍ത്തോമ കോളജിന് സമ്മാനിച്ചു.
കോളേജില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. സി.ടി. അരവിന്ദകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. സിന്‍ഡിക്കേറ്റ് അംഗം റെജി സക്കറിയ മുഖ്യാതിഥിയായി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഡയറക്ടര്‍ ഏബ്രഹാം കെ. സാമുവല്‍ അധ്യക്ഷത വഹിച്ചു.
മാര്‍ത്തോമാ സഭ സെക്രട്ടറി റവ. എബി ടി. മാമന് അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍സിസി 15-ാം കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജേക്കബ് ഫ്രീമാന്‍, സിന്‍ഡിക്കേറ്റ് അംഗം പി.ബി. സതീഷ് കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു വര്‍ക്കി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ റെയ്സണ്‍ സാം രാജു എന്നിവര്‍ പ്രസംഗിച്ചു.