ലഹരിക്കെതിരേ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
1536545
Wednesday, March 26, 2025 3:50 AM IST
പത്തനംതിട്ട: മയക്കുമരുന്ന്, രാസലഹരി വ്യാപനം സമൂഹത്തെ കാൻസർ പോലെ കാർന്നു തിന്നുകയാണെന്നും ഇതിൽ നിന്നും പുതിയ തലമുറയെ മോചിതരാക്കുന്നതിന് സമൂഹം ഒന്നാകെ കടപ്പെട്ടിരിക്കുന്നുവെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ കിഴക്കേതിൽ.
കെസിബിസിയുടെ ആഹ്വാനപ്രകാരം മദ്യം മയക്കുമരുന്ന് രാസ ലഹരി ഇവയ്ക്കെതിരേയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തീഡ്രൽ വികാരി ഫാ. ജോൺസൺ പാറക്കൽ, പി. കെ. ജോസഫ്, സജു അത്തിനിൽക്കുന്നതിൽ, ജോസ് മാത്യു, ജോൺ കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.