ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി
1536554
Wednesday, March 26, 2025 3:57 AM IST
അടൂർ: ലഹരിക്കെതിരേ നാടൊന്നായി പോരാടുവാൻ ആഹ്വനം ചെയ്തുകൊണ്ട് സിഎസ്ഐ ബിഷപ് മൂർ കോളജ് ഫോർ ദി ഹിയറിംഗ് ഇംപയേർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടന്നു.
അടൂർ ഗാന്ധി സ്മൃതിയിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസി കോർണറിയിൽ നടന്ന യോഗത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. അനു മാത്യൂസ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ. പി.എൽ. ഷിബു പ്രസംഗിച്ചു.
ലഹരിക്കെതിരേ ബോധവത്കരണവുമായി കോളജ് വിദ്യാർഥികൾ മൂകാഭിനയം അവതരിപ്പിച്ചു.