ദളിത് കോൺഗ്രസ് ജില്ലാ നേതൃയോഗം
1486566
Thursday, December 12, 2024 8:00 AM IST
പത്തനംതിട്ട: സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും കേരളത്തിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ദളിത് പിന്നോക്കെ വിഭാഗക്കാര്‍ അവഗണന നേരിടുന്നതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള പ്രദേശ് ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അംബേദ്കര്‍ പ്രഭാഷണ പരമ്പരകളുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 28നു രാവിലെ പത്തിന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും.
ജില്ലയിലെ അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താനും തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനും ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
യോഗത്തില്‍ എ.കെ. ലാലു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കുറക്കാട്, മഞ്ജു വിശ്വനാഥ്, കെ.എന്‍. രാജന്, അനീഷ് കുമാര്‍, അരവിന്ദ് സി. ഗോപാല്‍, ജയന് ബാലകൃഷ്ണന്, രാജന് തേവര്‍ക്കാട്ടില്‍, കലേഷ് ഓമല്ലൂര്‍, പി.കെ. ഉത്തമന്, സന്തോഷ് തണ്ണിത്തോട്, മണ്ണില്‍ രാഘവന് എന്നിവര്‍ പ്രസംഗിച്ചു.