മാർ ദിവന്നാസിയോസ് അനുസ്മരണം
1485955
Tuesday, December 10, 2024 7:55 AM IST
തിരുവല്ല: സമസൃഷ്ടങ്ങളെ കരുതുന്നതാണ് മാനവധർമമെന്ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സ്ഥാപകനും നിരണം ഭദ്രാസനാധിപനുമായിരുന്ന തോമ്മാ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 52 -ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു ചേർന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി ഫാ. ചെറിയാൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന കൗൺസിൽ അംഗം ജോ ഇലഞ്ഞിമൂട്ടിൽ, സിസ്റ്റർ എമിലി, സിസ്റ്റർ ജൂലിയ, ട്രസ്റ്റി റെജി പി. ടോം, അജു വർഗീസ്, റോണി റോബി, നിഖിൽ പി. റെജി, ടോണി കെ. മാത്യു, അൽജിൻ കെ. അനിൽ എന്നിവർ പ്രസംഗിച്ചു.