ഉപതെരഞ്ഞെടുപ്പുകളിൽ പോളിംഗ് കുറഞ്ഞു
1486045
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങളിലും മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായി ഇന്നലെ നടന്ന വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞു. 55.66 ശതമാനം പോളിംഗ് മാത്രമാണ് നടന്നത്. 4971 പുരുഷന്മാരും (55.42 ശതമാനം), 5899 സ്ത്രീകളും (55.87 ശതമാനം) വോട്ട് രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ പോളിംഗ് നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുമുറി വാർഡിലാണ് 75.18 ശതമാനം. ഏറ്റവും കുറവ് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ മണ്ഡലത്തിലാണ് - 52.62 ശതമാനം.
പന്തളം ബ്ലോക്കിലെ വല്ലന മണ്ഡലത്തിൽ 53.34 ശതമാനവും എഴുമറ്റൂരിലെ ഇരുന്പുകുഴി വാർഡിൽ 61.38 ശതമാനവും അരുവാപ്പുലത്തെ പുളിഞ്ചാണി വാർഡിൽ 69.34 ശതമാനവും പേർ വോട്ട് ചെയ്തു.
വോട്ടെണ്ണൽ ഇന്നു രാവിലെ പത്തിന് ആരംഭിക്കും. അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് ബ്ലോക്ക് മണ്ഡലങ്ങളുടെ വോട്ടെണ്ണുക. അതാത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വാർഡ് ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടുകളും എണ്ണും.