സിപിഎം ഏരിയാ സമ്മേളനം കടപ്രയിൽ
1485945
Tuesday, December 10, 2024 7:55 AM IST
തിരുവല്ല: സിപിഎം തിരുവല്ല ഏരിയാ സമ്മേളനം നാളെ മുതൽ 14 വരെ കടപ്രയിൽ നടക്കും. നാളെ പതാക, കൊടിമര ജാഥകളും 12,13 തീയതികളിൽ പ്രതിനിധി സമ്മേളനവും 14ന് റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം 5.30ന് പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ ഫ്രാൻസിസ് വി. ആന്റണി പതാക ഉയർത്തും.
12ന് രാവിലെ 9.30ന് ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെന്ററിലെ കെ.എസ്. പണിക്കർ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.ബി സതീശ് കുമാർ റിപ്പോർട്ടവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. പത്മകുമാർ, പി.ജെ. അജയകുമാർ, ആർ. സനൽകുമാർ, ടി.ഡി. ബൈജു, ഓമല്ലൂർ ശങ്കരൻ, പി.ബി. ഹർഷകുമാർ, പി.ആർ. പ്രസാദ്, നിർമലാദേവി എന്നിവർ പ്രസംഗിക്കും.
14ന് വൈകുന്നേരം നാലിന് കടപ്ര ജംഗ്ഷനിൽനിന്നും പ്രകടനവും ചുവപ്പുസേനാ പരേഡും ആരംഭിക്കും. അഞ്ചിന് ആലംതുരുത്തി പാലം ജംഗ്ഷനിൽ പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.