ലെന്‍സ്ഫെഡ് സംസ്ഥാന കണ്വന്ഷന്: സ്വാഗതസംഘം ഓഫീസ് തുറന്നു
1486561
Thursday, December 12, 2024 8:00 AM IST
അടൂര്‍: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പതിനാലാം സംസ്ഥാന കണ്‍വന്‍ഷന്റെ നടത്തിപ്പിന് അടൂര്‍ ടിബി ജംഗ്ഷനിലുള്ള കോടിയാട്ട് ബില്‍ഡിംഗ്സില്‍ ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 14ന് അടൂര്‍ ഗ്രീന്‍വാലി കണ്വന്ഷന് സെന്ററിലാണ് സമ്മേളനം.
ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ ലൂയിസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്. ജയകുമാര്‍, കുര്യന് ഫിലിപ്പ്, ലെന്‍സ്ഫെഡ് സംസ്ഥാന സ്റ്റാറ്റ്യൂട്ടറി ബോര്‍ഡ് അംഗം കെ. മനോജ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ജോഷി സെബാസ്റ്റ്യന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.ആര്. പ്രദീപ്, ലെന്‍സ്ഫെഡ് ജില്ലാ സെക്രട്ടറി വസന്ത ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കുഞ്ഞുമോന് കെങ്കിരേത്ത്, കെ. സുധീര്‍, നന്ദകുമാര്‍ വര്‍മ, എസ്. ശ്രീകുമാര്‍, രാജന് ഏബ്രഹാം, കെ.ആര്. മോഹനചന്ദ്രന്, മോനിഷ് എന്നിവര്‍ പ്രസംഗിച്ചു.
14നു രാവിലെ 10ന് മന്ത്രി സജി ചെറിയാന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും. ലെന്‍സ്ഫെഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.
കണ്‍വന്‍ഷന്റെ ഭാഗമായി മിനി ബില്‍ഡ് എക്സ്പോയും സംഘടിപ്പിക്കും. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 30 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക.