ഐഎഫ്എഫ്കെ : ചലച്ചിത്രവണ്ടിക്കു സ്വീകരണം നൽകി
1485953
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: തിരുവനന്തപുരം അന്താരാഷ്ട്ര ചച്ചിത്രോത്സവത്തിന് മുന്നോടിയായി സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര വണ്ടി (ടൂറിംഗ് ടാക്കീസ്) വിളംബര ജാഥയ്ക്ക് പത്തനംതിട്ടയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി അംഗം പ്രകാശ് ശ്രീധർ സന്ദേശം നൽകി.
ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, വിനോദ് ഇളകൊള്ളൂർ, ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്, എം.എസ്. സുരേഷ്, രഘുനാഥൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.