ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു
1486562
Thursday, December 12, 2024 8:00 AM IST
കോന്നി: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇസിജി, എക്കോ, ടി എംടി ലാബുകളുടെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു നിർവഹിച്ചു.
ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ, ഡയറക്ടർ ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ. എസ്. രാജഗോപാൽ, സീനിയർ കാർഡിയോളജി കൺസൾട്ടന്റ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി. വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ എം. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
തുടക്കത്തിൽ എല്ലാ ബുധനാഴ്ചകളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൾട്ടന്റ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും.