ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ഉദ്ഘാടനം ഇന്ന്
1486060
Wednesday, December 11, 2024 4:10 AM IST
പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10ന് കെ.യു. ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ലാബുകളുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിക്കും.
ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ്, സീനിയർ കാർഡിയോളജി കൺസൾട്ടന്റ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി തുടങ്ങിയവർ പ്രസംഗിക്കും.
തുടക്കത്തിൽ എല്ലാ ബുധനാഴ്ചകളിലുമാണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൾട്ടന്റ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കൽ പ്രാഥമിക ചികിത്സ എല്ലാ ദിവസവും ലഭ്യമാകും. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആംബുലൻസിൽ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തിക്കും.
ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. പ്രാഥമിക പരിശോധനകളെല്ലാം 50 ശതമാനം നിരക്കിലുമായിരിക്കും. ഫോൺ: 0468-2343333, 9188922869.
മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ എം. പിള്ള, പിആർഒ ഡി. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.