മല്ലപ്പള്ളി ബ്ലോക്ക് കേരളോത്സവം
1486560
Thursday, December 12, 2024 8:00 AM IST
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനി രാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പ്രകാശ് ചരളേൽ, സി.എൻ. മോഹനൻ, ജ്ഞാനമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു കൂടത്തിൽ, ലൈലാ അലക്സാണ്ടർ, റിമി ലിറ്റി കൈപ്പള്ളിൽ, സുധി കുമാര്‍, ഈപ്പൻ വർഗീസ്, സിന്ധു സുബാഷ് കുമാർ, അമ്പിളി പ്രസാദ്, ജോസഫ് ജോൺ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ആല്ഫിന് ഡാനി, എബിന് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.
കലാ-കായിക മത്സരങ്ങൾ ഇന്നു വൈകുന്നേരം സമാപിക്കും. സമാപന സമ്മേളനം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഗ്രാമപഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ വിതരണം ചെയ്യും.