അദാലത്തിൽ 50 ശതമാനം പരാതികളും തീർപ്പാക്കിയെന്ന് മന്ത്രി
1485956
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിൽ അന്പതു ശതമാനത്തിലധികം പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായി മന്ത്രി വീണാ ജോർജ്.
കോഴഞ്ചേരി താലൂക്കിൽ ആകെ 218 പരാതികളാണ് ലഭിച്ചത്. 182 പരാതികൾ ഓൺലൈനായി ലഭിച്ചു. കഴിഞ്ഞ എട്ടുവരെ 124 പരാതികളും അദാലത്തിൽ നേരിട്ട് 94 പരാതികളുമാണ് ലഭിച്ചത്. ഇതിൽ ഏറെ നാളായി പരിഹരിക്കപ്പെടാത്തതും സങ്കീർണമായതും ഉൾപ്പെടെയുള്ള 45 പരാതികൾ പൂർണമായി പരിഹരിച്ചു. അദാലത്തിൽ ഭാഗികമായി പരിഹരിച്ച 65 പരാതികളിൽ ബാക്കിയുള്ള നടപടികൾകൂടി അടിയന്തരമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.