കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
1486565
Thursday, December 12, 2024 8:00 AM IST
കോഴഞ്ചേരി: വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് പരിക്കേറ്റു. ജന്മഭൂമി ദിനപത്രത്തിന്റെ കോഴഞ്ചേരി ലേഖകന്‍ ചെറുകോല്‍ ഹരീന്ദ്രഭവനത്തില് കെ. അജികുമാറിനാണ് (48) പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45ന് കോഴഞ്ചേരി-റാന്നി റോഡിൽ വാഴക്കുന്നം ജംഗ്ഷനു സമീപം നരിയാന്കുഴിയിലായിരുന്നു അപകടം. അജി ഓടിച്ചിരുന്ന കാറിലേക്ക് എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജികുമാര്‍ കോഴഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിനു കാരണമായ കാര്‍ ഓടിച്ചിരുന്നത് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായിരുന്നു. ആറന്മുള പോലീസ് മേല്‍നടപടി സ്വീകരിച്ചു.