കുട്ടികളുടെ ക്രിസ്മസ് 13ന്
1486053
Wednesday, December 11, 2024 4:10 AM IST
തിരുവല്ല: വൈഎംസിഎ തിരുവല്ല സബ് - റീജൻ ഗായകസംഘം നേതൃത്വം നൽകുന്ന "കുട്ടികളുടെ ക്രിസ്മസ്' 13ന് ഉച്ചകഴിഞ്ഞ് 2.30ന് കുന്നന്താനം, വള്ളമല എസ്എ എൽപി സ്കൂളിൽ നടക്കും. കുട്ടികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും തിരുപ്പിറവി ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കുകയും ചെയ്യും.
മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും. കെസിസി തിരുവല്ല സോൺ പ്രസിഡന്റ് റവ. ജോസ് പുന്നമഠം ക്രിസ്മസ് സന്ദേശം നൽകും. സബ് റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിക്കും.