ലഹരിവസ്തുക്കള്‍ ഉപയോഗിച്ച 1,563 പേര്‍ക്കെതിരേ നടപടി
1485946
Tuesday, December 10, 2024 7:55 AM IST
ശബരിമല: പൂങ്കാവനം പ്രദേശങ്ങളില്‍നിന്നും സിഗരറ്റ്, പാന്‍മസാല തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളില്‍ 1,563പേര്‍ക്കെതിരേ നടപടിയെടുത്തതായിഎക്സൈസ് വകുപ്പ് അറിയിച്ചു.
സിഗരറ്റ്, പാന്‍മസാല, ചുരുട്ട് തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എക്സൈസ് സംഘം ഒറ്റയ്ക്കും പോലീസ്, മോട്ടോര്‍വാഹനം, വനംവകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയില്‍ 13 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് .
പൊതുസ്ഥലങ്ങളില്‍ ഇവ ഉപയോഗിച്ചതിനും വില്പന നടത്തിയതിനും കുറ്റക്കാരില്‍നിന്നും 3,12,600 രൂപ പിഴ ഈടാക്കിയതായും മണ്ഡലകാലം മുഴുവന്‍ കര്‍ശന പരിശോധന തുടരുമെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്. നുറുദീന്‍ അറിയിച്ചു. നിരോധിത വസ്തുക്കള്‍ കണ്ടെത്താന്‍ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകള്‍ നടത്തിയിട്ടുള്ളത്.