കിണറിനരികിലേക്ക് മലിനജലം ഒഴുക്കിവിടുന്നു; 10 ദിവസത്തിനുള്ളില്‍ പരിഹാരം വേണമെന്ന് മന്ത്രി
1485958
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: അയല്ക്കാരന് ഓടനിർമിച്ച് മാലന്യങ്ങള്‍ പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നുവെന്നും ഇതു തുടര്‍ന്നാല്‍ വസ്തുവില്‍ നില്ക്കുന്ന ശുദ്ധജലം ലഭിക്കുന്ന കിണര്‍ മലിനപ്പെടുമെന്നുമായിരുന്നു പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി സ്വദേശിയായ പി.എസ്. ഇബ്രാഹിമിന്റെ (85) പരാതി.
അദാലത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് പൊതുവഴിയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പ് അടയ്ക്കാന്‍ അയല്ക്കാരന് നോട്ടീസ് നല്കിയിട്ടുള്ളതാണെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.
നോട്ടീസ്പ്രകാരമുള്ള നടപടി സ്വീകരിച്ചുവെന്നു സെക്രട്ടറി ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്കിയ മന്ത്രി പി. രാജീവ് 10 ദിവസത്തിനകം പ്രശ്നത്തിനു പരിഹാരം ആയില്ലെങ്കില്‍ നേരിട്ട് വിളിക്കാനും പരാതിക്കാരനോടു പറഞ്ഞു.