ശ​ബ​രി​മ​ല: മു​തി​ർ​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി സ​ന്നി​ധാ​ന​ത്ത് അ​ടു​ത്ത​വ​ർ​ഷം വി​ശ്ര​മ​കേ​ന്ദ്ര​മൊ​രു​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. പ​മ്പ​യി​ൽ അ​ടു​ത്ത​യി​ടെ ആ​രം​ഭി​ച്ച ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍ററിന്‍റെ മാ​തൃ​ക​യി​ലാ​ണ് പു​തി​യ കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തെ​ന്നും ശ​ബ​രി​മ​ല​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി മാ​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള ക്യൂ ​സം​വി​ധാ​നം അ​ടു​ത്ത​വ​ർ​ഷം വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് ക്യൂ​വി​ല്ലാ​തെ അ​യ്യ​പ്പ​ദ​ർ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ കു​ട്ടി ഗേ​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ഈ ​സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തും. കു​ട്ടി​ക​ൾ​ക്കൊ​പ്പ​മെ​ത്തു​ന്ന മു​തി​ർ​ന്ന​വ​ർ ഈ ​സം​വി​ധാ​ന​ത്തെ നി​ർ​ദേശാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ മ​ണ്ഡ​ലകാ​ല​ത്തെ അ​പേ​ക്ഷി​ച്ച് 15 ല​ക്ഷം തീ​ഥാ​ട​ക​രെ​യാ​ണ് ഇ​ക്കു​റി അ​ധി​ക​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​യ്ക്ക​ൽ മു​ത​ൽ സോ​പാ​നംവ​രെ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ത്ത​വ​ണ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​മ്പ​യി​ലും നി​ല​യ്ക്ക​ലും അ​ധി​ക​മാ​യി പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​മ്പ​യി​ൽ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ മൂ​ന്ന് ന​ട​പ്പ​ന്ത​ലു​ക​ൾ, സ്ത്രീ​ക​ൾ​ക്കാ​യി വി​ശ്ര​മകേ​ന്ദ്രം എ​ന്നി​വ നി​ർ​മി​ച്ചു. ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ചു​ക്കു​വെ​ള്ളം, ബി​സ്ക​റ്റ് എ​ന്നി​വ ന​ൽ​കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. വെ​ർ​ച്വ​ൽ ക്യൂ ​ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​യ​തോ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ല്ലാ ദി​വ​സ​വും ഒ​രു പോ​ലെ ഭ​ക്ത​ർ​ക്ക് എ​ത്താ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ മു​ഖ്യ പ്ര​സാ​ദ​മാ​യ അ​ര​വ​ണ, ഉ​ണ്ണി​യ​പ്പം എ​ന്നി​വ അ​നി​യ​ന്ത്രി​ത​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ 40 ല​ക്ഷം അ​ര​വ​ണ ടി​ന്നു​ക​ൾ ക​രു​ത​ൽ ശേ​ഖ​ര​മാ​യി ഉ​ണ്ടാ​യി​രു​ന്നു. 25 ല​ക്ഷം ടി​ന്നു​ക​ൾ ഇ​പ്പോ​ഴും സ്റ്റോ​ക്കു​ണ്ടെ​ന്നും ദി​വ​സ​വും മൂ​ന്ന​ര ല​ക്ഷം അ​ര​വ​ണ ടി​ന്നു​ക​ളു​ടെ വി​ല്പ​ന ന​ട​ന്നുവ​രു​ന്നതാ‍യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.