ബിലീവേഴ്സ് ആശുപത്രിയിൽ കോളോറെക്ടൽ കാൻസർ ഏകദിന ശില്പശാല
1486563
Thursday, December 12, 2024 8:00 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ കാൻസർ ഏകദിന ശില്പശാല നടന്നു.
ബിലീവേഴ്സ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻട്രോളജി ഹെപ്പറ്റോളജി ആൻഡ് ട്രാൻസ്പ്ലാന്റേഷൻ വിഭാഗത്തിലെ ആദ്യ രോഗിയായ ജോർജ് മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സുജിത്ത് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ഫിലിപ്പ് വർഗീസ് മുഖ്യാതിഥിയായിരുന്നു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഏബൽ സാമുവൽ, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് ജി.നാഥ്, അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ആൻഡ് ജിഐ ഓങ്കോസർജൻസ് ഓഫ് കേരള സംസ്ഥാന സെക്രട്ടറി ഡോ. എം.എസ്. പീതാംബരൻ എന്നിവർ പ്രസംഗിച്ചു. റോബോട്ടിക് കോളോറെക്ടൽ സർജനായ ഡോ. ഫിലിപ്പ് വർഗീസ് ക്ലാസെടുത്തു.