ബാലസൗഹൃദ രക്ഷാകർത്തൃത്വത്തിൽ പരിശീലനം
1486062
Wednesday, December 11, 2024 4:10 AM IST
പന്തളം: ബാലസൗഹൃദ രക്ഷാകർത്തൃത്വം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കുടുംബശ്രീയുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നല്കി.
പന്തളം കുളനട കുടുംബശ്രീ പ്രീമിയര്‍ കഫേ ഹാളില്‍ കമ്മീഷന് അംഗം എന്‍. സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കു നേരേയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ മുതലായവ തടയുന്നതിനും ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരിപദാര്‍ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനും സൈബര്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവുമാണ് നടത്തുന്നതെന്ന് സുനന്ദ പറഞ്ഞു.
ജില്ലയിലെ 200 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കി ജില്ലാതല റിസോഴ്സ്പേഴ്സണ്‍ പൂള് രൂപീകരിച്ചു. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍ത്തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിതനൈപുണ്യ വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസികപ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.