മല്ലപ്പള്ളി ബ്ലോക്ക് കേരളോത്സവം ഇന്നും നാളെയും
1486056
Wednesday, December 11, 2024 4:10 AM IST
മല്ലപ്പളളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന ബ്ലോക്കുതല കേരളോത്സവം ഇന്നും നാളെയുമായി നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്നു രാവിലെ ഒന്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ കേരളോത്സവം ഉദ്ഘാടനം ചെയ്യും.
ഇന്ന് എട്ടുമുതൽ ക്രിക്കറ്റ്, നീന്തൽ, ഫുട്ബോൾ മത്സരങ്ങൾ മൈലാടി സ്പോർട്സ് ഹബ്ബിലും ഷട്ടിൽ മത്സരങ്ങൾ വൈകുന്നേരം മല്ലപ്പള്ളി ഐകെഎം ഇൻഡോർ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ 10 മുതൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടത്തും.
നാളെ ഹൈജംപ്, ലോംഗ്ജംപ് ഇനങ്ങൾ രാവിലെ ഏഴിന് ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ ഗ്രൗണ്ടിലും വടംവലി 7.30ന് മുരണി പുനർജനി ഗ്രൗണ്ടിലും അത്ലറ്റിക്സ് മത്സരങ്ങൾ ഒന്പതുമുതൽ തുരുത്തിക്കാട് ബിഎഎം കോളജ് ഗ്രൗണ്ടിലും കബഡി 11 മുതൽ മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിലും വോളിബോൾ 1.30 മുതൽ കീഴ്വായ്പൂര് ഹൈലാന്റേഴ്സ് ക്ലബ് സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടത്തും.
സമാപനസമ്മേളനം നാളെ വൈകുന്നേരം 5.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മല്ലപ്പള്ളി താലൂക്ക് അദാലത്തിൽ 41 ശതമാനം പരാതികൾ തീർപ്പാക്കി
മല്ലപ്പള്ളി: താലൂക്ക് അദാലത്തിൽ ലഭിച്ച പരാതികളിൽ 41 ശതമാനം തീർപ്പായതായി മന്ത്രി വീണാ ജോർജ്. 177 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. കഴിഞ്ഞ ഒന്പതുവരെ 91 പരാതികളും അദാലത്ത് ദിവസം 86 പരാതികളും ലഭിച്ചു. ഇവയിൽ ദീർഘകാലമായി നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള 43 പരാതികൾ പൂർണമായും 30 പരാതികൾ ഭാഗികമായും പരിഹരിച്ചു.
കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതൽ എത്തിയത്. പുതിയ പരാതികളിൽ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.