വന്യമൃഗഭീഷണിയിൽ മുഴയമുട്ടം ഗ്രാമം
1486058
Wednesday, December 11, 2024 4:10 AM IST
ചുങ്കപ്പാറ: വലിയകാവ് റിസർവ് വനത്തോടു ചേർന്നുകിടക്കുന്ന നിർമലപുരം, മുഴയമുട്ടം, മണ്ണാരത്തറ, തൃക്കോമല മേഖലകളിൽ കാട്ടുമൃഗശല്യം മൂലം പ്രദേശവാസികൾ പരിഭ്രാന്തിയിൽ.
പ്രദേശവാസികൾ വളർത്തുമൃഗങ്ങളെ മേയ്ക്കാനും കാർഷികവൃത്തിക്കുമായി പോകുന്ന സ്ഥലങ്ങളിൽ വരയൻപുലി, ചെന്നായ, കുറുനരി, പാക്കാൻ, പന്നി, കുരങ്ങ്, മലയണ്ണാൻ, വേഴാമ്പൽ അടക്കമുള്ളവയുടെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മേയ്ക്കാൻ വിട്ട ആടുകളെ വന്യമൃഗങ്ങൾ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു. ജീവനും സ്വത്തിനും ഭീഷണി നേരിടുകയാണ് പ്രദേശവാസികൾ.
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ അടക്കം കടന്നുകയറിയിട്ടും അധികൃതർ നിസംഗത പാലിക്കുകയാണെന്നും സത്വര നടപടികൾ ഉണ്ടാകണമെന്നും ചുങ്കപ്പാറ - നിർമലപുരം ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.