വെറുമൊരു കാര്‍ഡല്ല; ഇതു പുതുജീവിതം
1485960
Tuesday, December 10, 2024 7:55 AM IST
റേഷന്‍കാര്‍ഡ് എല്ലാവര്ക്കും ഒരുപോലെയെങ്കിലും മേലുകര ആലുച്ചേരിയില് ലീലാമണിക്കും ബാലന് പിള്ളക്കും ദുരിതങ്ങളില്‍നിന്ന് മോചനം സാധ്യമാക്കിയ കാര്‍ഡായാണ് അതുമാറിയത്. കരുതലും കൈത്താങ്ങുമായി മാറിയ അദാലത്തില്‍ മന്ത്രി വീണാ ജോര്ജില്നിന്നുമാണ് മുന്‍ഗണനാ കാര്‍ഡ് ലീലാമണിക്ക് കിട്ടിയത്. പട്ടിണിയോടും രോഗങ്ങളോടും പൊരുതിയുള്ള ജീവിതത്തിനുകൂടിയാണ് ഇനി മാറ്റമുണ്ടാകുക.
ശരീരം തളര്‍ന്നും മറ്റു രോഗപീഢകളാലും ഉഴലവേ മുന്നാക്കവിഭാഗ കാര്ഡില്പ്പെട്ടത് ചികിത്സാനുകൂല്യങ്ങള്ക്കുപോലും തടസമായി. പലനാള്‍ തുടര്‍ന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അദാലത്തെന്ന പ്രതീക്ഷ മുന്നിലെത്തിയത്. നിവേദനം പരിശോധിച്ച മന്ത്രി ഉടനടി തീരുമാനമെടുത്താണ് കാര്‍ഡ് അനുവദിച്ചത്.