വൈദ്യുതനിരക്ക് വർധനവിൽ വ്യാപക പ്രതിഷേധം
1486049
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ഇ ബി ഓഫീസ് പടിക്കൽ ധർണ നടത്തി.
ലീഗ് ജില്ലാ സെക്രട്ടറി ഹൻസലഹ് മുഹമ്മദ് ധർണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എം. രാജ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി എം. സിറാജ് പുത്തൻവീട്, ടി.എം.ഹമീദ്, അബ്ദുൽ കരീം തെക്കേത്ത്, എം.എച്ച്. ഷാജി, നൈസാം, കെ.പി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വായ്പൂര്: വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ കോൺഗ്രസ് കോട്ടങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. വി.ടി. ചാക്കോ, ബി. സുരേഷ് കുമാർ, എം.ജെ. തോമസ്, പി.ടി. സാമുവൽ, ജോസ് കുന്നുംപുറം, അൻസാരി തുമ്പൂര്‍, ഓമനക്കുട്ടൻ പുതുപറമ്പിൽ, സണ്ണി പാലമറ്റം, എ. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.