കെപിഎസ്ടിഎ പ്രതിഷേധ സമരം നടത്തി
1486063
Wednesday, December 11, 2024 4:15 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അവകാശ നിഷേധങ്ങൾക്കെതിരേ പ്രതിഷേധ സമരവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. മെഡിസെപ്, ഭിന്നശേഷി നിയമനം, കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി, ഡിഎ കുടിശിക, ഖാദർ കമ്മിറ്റി നടപ്പിലാക്കൽ തുടങ്ങിയ വിവിധ നയങ്ങളിൽ കടുത്ത അവകാശ നിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധസമരം നടത്തിയത്.
പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. പ്രേം, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വർഗീസ് ജോസഫ്, വി.ജി. കിഷോർ,കൗസിലർമാരായ പ്രീത ബി. നായർ, എസ്. ദിലീപ് കുമാർ,
ജില്ലാ സമിതി അംഗങ്ങളായ തോമസ് മാത്യു, ആർ. ജ്യോതിഷ്, വി. ലിബി കുമാർ, അജിത്ത് ഏബ്രഹാം, എസ്. ശരവണൻ, ജെമി ചെറിയാൻ, ട്രഷറർ ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.