പത്തനാപുരം ഗാന്ധിഭവൻ വാർഷികം 13ന്
1486059
Wednesday, December 11, 2024 4:10 AM IST
പത്തനാപുരം: ഗാന്ധിഭവന് വയോജനകേന്ദ്രത്തിന്റെ 21-ാം വാര്‍ഷികം 13നു രാവിലെ 11 ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യകുടുംബം എന്ന ബഹുമതിയും നാല് ഐഎസ്ഒ അംഗീകാരങ്ങളും ഇന്ത്യയില്‍ ഏറ്റവുമധികം അംഗീകാരങ്ങള്‍ നേടിയ പ്രസ്ഥാനം എന്ന ഖ്യാതിയും നേടി.
ഇന്ത്യയിലെ ഏറ്റവും മികച്ച കാരുണ്യസ്ഥാപനത്തിനുള്ള വയോശ്രേഷ്ഠ സമ്മാന്‍ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങിയ ഗാന്ധിഭവന് നാല് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പുനലൂര്‍ കെ. ധര്മരാജന് അധ്യക്ഷത വഹിക്കും. ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്, എസ്ഐ പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍,
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.ജെ. ജോര്‍ജ് കുളങ്ങര, സാമൂഹികപ്രവര്ത്തകന് കേണല്‍ എസ്. ഡിന്നി, ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.