ഓർമപ്പെരുന്നാളിനു കൊടിയേറി
1485951
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന മെത്രാപ്പോലീത്തമാരായിരുന്ന കാലംചെയ്ത പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്, ദാനിയേൽ മാർ പീലക്സിനോസ്, ഫിലിപ്പോസ് മാർ യൗസേബിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാളിനു കൊടിയേറി.
ബേസിൽ ദയറാ ചാപ്പലിൽ കുർബാനയ്ക്കുശേഷം കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത കൊടിയേറ്റി. നാളെ സന്ധ്യാനമസ്കാരത്തെത്തുടർന്ന് ഫാ. യൽദോ ഏലിയാസ് പ്രസംഗിക്കും. 12ന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് പ്രദക്ഷിണം.
13നു രാവിലെ ഏഴിന് പ്രാർഥനയെത്തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. 11.30ന് അനുസ്മരണ സമ്മേളനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ചേരും.