ശാസ്ത്ര ജെൻ 2024
1486050
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഊർജസംരക്ഷണ ദിനാചരണം 14നു നടക്കും. നഗരസഭാ കോൺഫറൻസ് ഹാളിൽ രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് സജി കെ. സൈമണിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ എംഎൽഎ കെ. ശിവദാസൻ നായർ, ജെ.എസ്. അടൂർ എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിൽ "ആർട്ടിഫിഷൽ ഇന്റലിജൻസ്' എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന പ്രസിഡന്റ് ഡോ. അച്യുത ശങ്കർ നയിക്കുന്ന സെമിനാറും തുടർന്ന് പ്രതിഭകളെ ആദരിക്കലും ക്വിസ് മത്സരവും ഉണ്ടാകും.