ക്രിസ്മസ്, പുതുവർഷാഘോഷം: പ്രത്യേക റെയ്ഡുമായി എക്സൈസ്
1486048
Wednesday, December 11, 2024 3:58 AM IST
പത്തനംതിട്ട: ക്രിസ്മസ്, പുതുവർഷത്തോടനുബന്ധിച്ച് ജില്ലയിൽ എക്സൈസ് റെയ്ഡുകൾ ശക്തമാക്കി. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശോധനകളും ആരംഭിച്ചു. ജനുവരി നാലുവരെ സ്പെഷൽ ഡ്രൈവ് പ്രഖ്യാപിച്ച് പരിശോധനകൾ തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.
കഴിഞ്ഞ മാസം ജില്ലയിൽ 731 റെയ്ഡുകൾ എക്സൈസ് വകുപ്പ് നടത്തി. 148 അബ്കാരി കേസുകളും 36 മയക്കുമരുന്ന് കേസുകളും 297 കോട്പ കേസുകളും എടുത്തു. അബ്കാരി കേസുകളിലായി 135 പേരെയും മയക്കുമരുന്ന് കേസുകളിൽ 34, കോട്പ കേസുകളിൽ 297 പേരെയും അറസ്റ്റ് ചെയ്തു.