കുന്പാങ്ങൽ ഭാഗത്തെ നിലംനികത്തൽ: ജനകീയസഭ പ്രതിഷേധിച്ചു
1486061
Wednesday, December 11, 2024 4:10 AM IST
പത്തനംതിട്ട: മേലെ വെട്ടിപ്പുറം-കുമ്പാങ്ങൽ റോഡിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നാല് ഏക്കറോളം വരുന്ന കൃഷിപാടം ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും മണ്ണ് മാഫിയുടെ സഹായത്തോടുകൂടി നികത്തി ജനജീവിതം ദുരന്തത്തിൽ ആക്കുന്ന ഭൂമാഫിയയുടെ നടപടികളിൽ ജനകീയസഭ പ്രതിഷേധിച്ചു.
ചുറ്റുപാടുമുള്ള ഭൂമി ഇന്നും ഡേറ്റ ബാങ്കിൽ കിടക്കുമ്പോൾ 64 സെന്റ് ഭൂമി മാത്രം കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് മുതൽ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും മറ്റു സഹായത്തോടെ കരഭൂമിയായി മാറ്റുകയും പാറയും മണ്ണും ഇറക്കി നികത്തുകയും ചെയ്തു.
ഭാരവാഹനങ്ങൾ എത്തിയതു കാരണം റോഡും കുന്പാങ്ങൽ റോഡും തകർന്നു. പാടം നികത്തിയോടെ സമീപത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറുമെന്ന സ്ഥിതിയായി. തൊട്ടരികിലുള്ള സുബല പാർക്കിനെയും ഇതു ബാധിക്കും.
നടപടികളുണ്ടാകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മാർച്ച് നടത്താൻ ജനകീയസഭ തീരുമാനിച്ചു. ജനകീയസഭ കൺവീനർ വിപിൻ വാസുദേവൻ അധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. സിബി മൈലപ്ര മുഖ്യപ്രഭാഷണം നടത്തി.