കേരളോത്സവ ചടങ്ങില്‍ ആദരിച്ചു
1486559
Thursday, December 12, 2024 8:00 AM IST
വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ-കായിക മത്സരങ്ങൾ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ രമാദേവി, പഞ്ചായത്തംഗങ്ങളായ പ്രസന്ന കുമാരി, രാജി വിജയകുമാര്‍, സിറിയക് തോമസ്, സംഘാടക സമിതി അംഗം ബോബന് മോളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്സിഇആര്ടി പാഠ്യപദ്ധതി പുസ്തകങ്ങളില്‍ ചിത്രം വരയ്ക്കുന്ന പാനലില്‍ ഉള്‍പ്പെട്ട വെച്ചൂച്ചിറ പഞ്ചായത്ത് പരുവ കാനകാട്ട് അലക്സ്-റെനി ദമ്പതികളുടെ മകന് ഭിന്നശേഷിക്കാരനായ അബിന്‍ അലക്സ് റെന്നിയെ കേരളോത്സവം ഉദ്ഘാടന വേദിയില്‍ ആദരിച്ചു.