കൊല്ലത്ത് ഹോട്ടലിൽ തീപിടിത്തം
1540753
Tuesday, April 8, 2025 2:58 AM IST
കൊല്ലം: ചിന്നക്കടയിൽ എംഎൻ സ്മാരകത്തിന് സമീപത്തെ ഹോട്ടൽ റമീസിൽ തീപിടിത്തം.
ഇന്നലെ ഉച്ചയ്ക്ക് 12.05നായിരുന്നു സംഭവം. ഹോട്ടലിന്റെ ചിമ്മിനിയും അനുബന്ധ നിർമിതികളും കത്തി നശിച്ചു.
അടുക്കള ഭാഗത്തെ ഷീറ്റിട്ട മേൽക്കൂരയും കത്തി. ചാമക്കടയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി 40 മിനിറ്റ് പരിശ്രമിച്ചാണ് തീകെടുത്തിയത്. പാചകം നടക്കുന്നതിനിടെ അടുക്കളയിൽ നിന്ന് ചിമ്മിനിയിലേക്ക് തീപടർന്നുവെന്ന് കരുതുന്നു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.