പിണറായി വിജയന് രാജിവയ്ക്കണം ; കൊല്ലത്ത് കോലം കത്തിച്ച് പ്രതിഷേധിച്ചു
1540122
Sunday, April 6, 2025 6:12 AM IST
കൊല്ലം : കരിമണല്കര്ത്തയില് നിന്നും 2.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ എസ് എഫ് ഐ ഒ വീണവിജയനെ പ്രതി പട്ടികയില്‍പ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ വിവിധഭാഗങ്ങളിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധങ്ങൾ നടന്നത്. പുളിയത്തു മുക്ക് ജംഗ്ഷനില്‍ നിന്നും ഉറ്റുകുഴിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.വീര്രേന്ദകുമാര്‍, ബ്ലോക്ക് സ്രെകട്ടറി ബിജു പുളിയത്തുമുക്ക്, ശശിധരന്‍പിള്ള, വർഗീസ്, സുദര്ശനന്, നിസാമുദീൻ, അമീര്‍ കല്ലുംതാഴം, രഘു തെങ്ങഴികം തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൊട്ടാരക്കര : കൊട്ടാരക്കരയിൽ കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം ഡിസിസി എക്സിക്യൂട്ടീവ് അംഗം ഒ. രാജൻ ഉദ്ഘാടനം ചെയ്തു. കോശി. കെ. ജോൺ, കണ്ണാട്ട് രവി, വി. ഫിലിപ്പ്, സുധീർ തങ്കപ്പ, ജോൺ മത്തായി, മുരളീധരൻ നായർ, വേണു അവണൂർ, ജോജോ അമ്പലപ്പുറം, റോബി കടലവിള തുടങ്ങിവർ നേതൃത്വം നൽകി.