ഇടിമിന്നലേറ്റ് വീടിന്റെ വയറിംഗ് കത്തി നശിച്ചു
1540135
Sunday, April 6, 2025 6:21 AM IST
അഞ്ചല്‍ : ശക്തമായി പെയ്ത വേനല്‍ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ അഞ്ചലിലെ വീടിന്റെ ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു. ചോരനാട് മലവെട്ടത്ത് മഞ്ജുവിന്റെ വീടിന്റെ വയറിംഗാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് സംഭവം.
മിന്നല്‍ ഉണ്ടായതിന് തൊട്ടുപിന്നാലെ വീടിന്റെ മെയിന്‍ സ്വിച്ച് ഉള്‍പ്പടെ പൊട്ടിത്തെറിക്കുകയും വീടിനുള്ളില്‍ സ്വിച്ചുകള്ക്കുൾപ്പടെ തീപിടിക്കുകയുമായിരുന്നു. വീട്ടുപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
വീടിന്റെ ഭിത്തികള്‍ക്കും തകരാര്‍ സംഭവിച്ചു.അയൽവാസിയായ ദേവരാജന്റെയും ബിന്ദുവിന്റെയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.