കൊ​ല്ലം: ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പ് മു​ഖേ​ന കേ​ര​ള​ത്തി​ൽ എ​വി​ടെ​യു​മു​ള്ള​വ​ർ​ക്കും 'വി​ഷു​ക്കൈ​നീ​ട്ടം' ന​ൽ​കാ​ൻ അ​വ​സ​രം. ഇ​ന്ത്യ​യി​ലെ എ​ല്ലാ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും പ​ണ​വും ന​ൽ​കി കേ​ര​ള​ത്തി​ൽ എ​വി​ടെ​യും ആ​ർ​ക്കും വി​ഷു​ക്കൈ​നീ​ട്ടം എ​ത്തി​ക്കാ​വു​ന്ന​താ​ണ് പ​ദ്ധ​തി.

ആ​ക​ർ​ഷ​ക​മാ​യ ക​വ​റി​ൽ വി​ഷു​ക്കൈ​നീ​ട്ടം വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തും. 101 , 201 , 501 , 1001 രൂ​പ എ​ന്നി​ങ്ങ​നെ കൈ​നീ​ട്ട​മാ​യി പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് അ​യ​ക്കാം. യ​ഥാ​ക്ര​മം 19 , 29 , 39 , 49 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ക​മ്മീ​ഷ​ൻ. അ​വ​സാ​ന തീ​യ​തി നാ​ളെ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഏ​റ്റ​വും അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.