ഭാരതീയ വ്യവസായി സംഘ് സമ്മേളനം നടത്തി
1540736
Tuesday, April 8, 2025 2:58 AM IST
ചാത്തന്നൂർ : ഭാരതീയ വ്യവസായി സംഘം ചാത്തന്നൂർ താലൂക്ക് സമ്മേളനം ബിവിവിഎസ് സംസ്ഥാന സെക്രട്ടറി എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബിവിവിഎസ് സംസ്ഥാന സെക്രട്ടറി എസ്. സന്തോഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ. മുരളി മൈലക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയപ്രശാന്തിനെ ചടങ്ങിൽ അനുമോദിച്ചു. ബി.മധുകുമാർ, ബി. സജൻലാൽ, ജയൻകോതേരി, എസ്. ജയൻ, ഹരീഷ് തെക്കടം, വി. സിന്ധു, രാജേഷ് ബാബു. ആർ, പി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.