പാസിംഗ് ഔട്ട് പരേഡ് നടത്തി
1540520
Monday, April 7, 2025 6:23 AM IST
കൊല്ലം: അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊല്ലം മേയർ ഹണി ബഞ്ചമിൻ സല്യൂട്ട് സ്വീകരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലർ സ്വർണമ്മ, ഹെഡ്മിസ്ട്രസ് വി. സജിത, ഐഎസ്എച്ച്ഒ ആർ.ജയകുമാർ, പിടിഎ പ്രസിഡന്റ് ബിജു.ആർ.നായർ,
എസ്എംസി ചെയർമാൻ ബിനു പ്രകാശ്, സ്റ്റാഫ് സെക്രട്ടറി എം. അൻസാർ, പിടിഎ പ്രസിഡന്റ് ബി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. സിപിഒ മാരായ യു.അനുഷ, പി.സുബി , ഡിഐമാരായ എസ്.സജീവൻ, ജ്യോതി എന്നിവർ നേതൃത്വം നൽകി.