മുസ്ലിം ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
1540737
Tuesday, April 8, 2025 2:58 AM IST
കൊട്ടിയം: എസ്എൻഡിപിയുടെ നേതൃത്വത്തിൽ സാദിക്കലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കൊല്ലൂർ വിള പള്ളിമുക്കിൽ കഴിഞ്ഞദിവസം അർധരാത്രിയിൽ ദേശീയപാത ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം തോപ്പിൽ നൗഷാദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സദക്കത്തുള്ള മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഇരവിപുരം മേഖലാ ജനറൽ സെക്രട്ടറി രായര നിസാർ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാജഹാൻ, മുസ്ലിം ലീഗ് വടക്കേവിള മേഖല ജനറൽ സെക്രട്ടറി ബദർ പള്ളിമുക്ക്, മുസ്ലിംലീഗ് ഇരവിപുരം മേഖലാ സെക്രട്ടറി അൻസർസൂപ്പി, മുള്ളുവിള ഷൈജു, ജാംസുദീൻ, തസീം, ഫജർ എന്നിവർ നേതൃത്വം നൽകി.ഇരവിപുരം പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.