മെഗാ വാക്കത്തോണും മെഡിക്കൽ ക്യാമ്പും ഇന്ന്
1540140
Sunday, April 6, 2025 6:22 AM IST
കൊല്ലം: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി തങ്കശേരി ബ്രേക്ക് വാട്ടർ വാക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോണും ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 6.30ന് തങ്കശേരി ബ്രേക്ക് വാട്ടറിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഫ്ലാഗ് ഓഫ് ചെയ്യും. തീരദേശ റോഡ് വഴി കൊല്ലം ബീച്ച് ചുറ്റി തിരികെ തങ്കശേരി ബ്രേക്ക് വാട്ടറിൽ എത്തിച്ചേരും.
ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് വാക്കത്തോൺ. തുടർന്ന് നടക്കുന്ന സമ്മേളനം കളക്്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. മേയർ ഹണി മുഖ്യപ്രഭാഷണം നിർവഹിക്കും. ടിബിഡബ്ല്യുഎ പ്രസിഡന്റ് പ്രദീപ് ഗോപാൽ അധ്യക്ഷനാകും.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഡപ്യുട്ടി കമ്മീഷണർ എം.നൗഷാദ് നയിക്കും. തുടർന്ന് കാൻസർ ബോധവത്കരണം. സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.
രാവിലെ 7.30 മുതൽ കൊല്ലം ഓഫ്താൽമിക് അസോസിയേഷന്റെയും മാതാ മെഡിക്കൽ സെന്ററിന്റെയും ശാന്തിഗിരി ആയൂർവേദ ആൻഡ് സിദ്ധ ആശുപത്രിയുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടക്കും.