യുഡിഎഫ് ചാത്തന്നൂരിൽ രാപകൽ സമരം നടത്തി
1540124
Sunday, April 6, 2025 6:12 AM IST
ചാത്തന്നൂർ: യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ രാപകൽ സമരം നടത്തി. സംസ്ഥാന സർക്കാരിന്റെ ഭരണത്തിനും പഞ്ചായത്തിലെ വികസന സ്തംഭനത്തിനുമെതിരെയായിരുന്നു സമരം. കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം ചെയർമാൻ പി.വി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ നെടുങ്ങോലം രഘു, ഡിസിസി സെക്രട്ടറിമാരായ ശ്രീലാൽ, സുഭാഷ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.